കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍. പാലക്കാട്ടുവച്ച് അറസ്റ്റിലായ പ്രതിയെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞു. നോർത്ത് പ്രിൻസിപ്പൽ എസ്ഐ ഗ്ലാഡ്വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം കേസിൽ ഉൾപ്പെട്ട മറ്റ് ആറുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരം അക്ബർ അലിക്ക് അറിയാമെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ചൊവ്വഴ്ച പുലർച്ചെ 4.30ന് കലൂർ ജംഗ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ് വിദ്യാർഥിനികളെ ആക്രമിച്ചത്.
തുടർന്ന് ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു. പിടിയിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവർ റിമാൻഡിലാണ്. അക്ബർ അലി കണ്ണിയായ സെക്സ് റാക്കറ്റിലേക്കുള്ള അന്വേഷണവും ഇതിനൊപ്പം നടക്കുന്നുണ്ട്.